എസ്.ഐ സി.തമ്പാന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
തിരുവനന്തപുരം: തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെ എസ്.ഐ സി.തമ്പാന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി.
നേരത്തെ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായിട്ടുണ്ട്.
തളിപ്പറമ്പിലെ കാനാമഠത്തില്‍ പ്രഭാകരന്‍ വധക്കേസ്. അബ്ദുല്‍ഖാദര്‍ വധക്കേസ്, കെ.വി.മുഹമ്മദ്കുഞ്ഞി വധക്കേസ്,
ബക്കളം വധക്കേസ്, ചെറുപുഴയിലെ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകള്‍ തെളിയിക്കുന്നതില്‍ കാണിച്ച മികവിനാണ് വിശിഷ്ട സേവാമെഡലിന് അര്‍ഹത നേടിയത്. ആലക്കോട് സ്വദേശിയാണ്.