സര് സയ്യിദ് കോളേജ് 1995-98 ബാച്ച് സില്‍വര്‍ ജൂബിലി ആഘോഷം.
.തളിപ്പറമ്പ്: സര് സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം സില്‍വര്‍ ജൂബിലി ആഘോഷവുമായി ഒത്തുചേരുന്നു.
മെമ്മോറാള്‍ജിയ’ 98 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷം ജൂലൈ 30 ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും.
പരിപാടിയുടെ ലോഗോ-പോസ്റ്റര്‍ പ്രകാശനം നടത്തി.
സി ഡി എം ഇ എ ജനറല്‍ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് കോളേജ് മാനേജര്‍ അഡ്വ.പി.മഹമൂദ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനവും പ്രിന്‍സിപ്പല്‍ ഇസ്മായില്‍ ഓലയ്ക്കര പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.
അഡ്വ.സക്കരിയ കായക്കുല്‍, കെ.ടി.സാജിദ്, ഇംതിയാസ് അഹമ്മദ്, എം.വി.കെ.മുഹമ്മദ് റാഫി, അബ്ദുല്‍ ജബ്ബാര്‍, മുഹ്സിന്, അഷ്റഫ്, ഗിരീഷ് മോറാഴ, ഷാനവാസ് ഖാന്, മുഹമ്മദ് കുഞ്ഞി, റിയാസ് എന്നിവര്‍ പങ്കെടുത്തു.
1995-98 ബാച്ചില്‍ പഠിച്ചവര്‍ പരിപാടിയുമായി ബന്ധപ്പെട്ട് +918547354413, +917736201149 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.
