പ്രിയദര്‍ശിനിമന്ദിരം തകര്‍ത്ത കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍
തളിപ്പറമ്പ്: പ്രിയദര്‍ശിനിമന്ദിരം തകര്‍ത്ത കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ ആവശ്യപ്പെട്ടു.
മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സി.പി.എമ്മിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഓഫീസ് തകര്‍ക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് അക്രമം തുടര്‍ക്കഥയാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത പ്രിയദര്‍ശിനി മന്ദിരം കല്ലിങ്കീല്‍ സന്ദര്‍ശിച്ചു.
അഞ്ചാംതവണയാണ് പ്രിയദര്‍ശിനിമന്ദിരം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത്.
