Skip to content
തളിപ്പറമ്പ്: ജില്ലാ സാമൂഹ്യനീതി ഓഫീസ് കണ്ണൂരിന്റെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു.
നഗരസഭാ ഓഫീസില്‍ നടന്ന പരിപാടി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അധ്യക്ഷത വഹിച്ചു.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തില്‍ സി.എച്ച്.ഹാഷിം ക്ലാസെടുത്തു.
സി.രാധാകൃഷ്ണന്‍ സ്വാഗതവും ജോമിഷ ജോസഫ് നന്ദിയും പറഞ്ഞു.