എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.
പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു.
എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് ലഭിക്കും.
ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനത്തില്‍ പരിഗണനയില്‍ വന്ന ഈ ആവശ്യം ആദ്യ ഡി.പി.ആറില്‍ ഉള്‍പ്പെട്ടിരുന്നില്ല.
തുടര്‍ന്ന് കേന്ദ്ര ഗതാഗതാ മന്ത്രാലയവുമായി ബന്ധപ്പെട്ടതു പ്രകാരം 22-12-22 ന് പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു.
തുടര്‍ന്ന് ഈ ജംഗ്ഷന്റെ പ്രാധാന്യവും ജനങ്ങളുടെ ആശങ്കയും സ്ഥലം എം.പി.എന്ന നിലയില്‍ ചൂണ്ടിക്കാട്ടിയതോടെ അനുമതി നല്‍കിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് പ്രകാരം എടാട്ട് കോളേജ് സ്‌റ്റോപ്പില്‍,Chainage Number ‘ ‘ 114.200 ‘ പ്രകാരം ലൈറ്റ് വഹിക്കില്‍ അണ്ടര്‍ പാസ്സ് നിര്‍മ്മിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്.
ഇതിന്റെ വിശദാംശങ്ങള്‍ സ്ഥലത്തെത്തിയ എം.പി. രേഖകള്‍ ചൂണ്ടിക്കാട്ടി വിശദീകരിച്ചു.
ഇത് പ്രകാരം ഇതിനകം വെഹിക്കിള്‍ അണ്ടര്‍ പാസ് അനുവദിച്ചതായും കുറച്ചുകൂടി വലിയ അണ്ടര്‍ പാര്‍സിന് വേണ്ടി യുള്ള ഫണ്ട് അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടതായും ആ പണം ഉടന്‍ തന്നെ അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതായും അദ്ദേഹം വിശദീകരിച്ചു.
അഡീഷനല്‍ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തിയതു പ്രകാരമുള്ള കുടുതല്‍ ഫണ്ടിന് വേണ്ടി ഇടപെടുമെന്നും എം.പി.പറഞ്ഞു.
വിശദീകരണ യോഗത്തില്‍ കുഞ്ഞിമംഗലം പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.വിജയന്‍ അധ്യക്ഷത വഹിച്ചു.