കണ്ടലിലും കരുതലുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
പിലാത്തറ: കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്ന താമരംകുളങ്ങര പൊരൂണി വയലിനടുത്ത കണ്ടല്‍ പ്രദേശം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചു.
കുഞ്ഞിമംഗലം പഞ്ചായത്തിലെ ഈ തീരദേശ 10 ഏക്കര്‍ ഭൂമിയിലാണ് കണ്ടല്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച് വയലും കൈപ്പാടവും മണ്ണിട്ടു നികത്തിയിട്ടുള്ളത്.
ഇത്തരത്തില്‍ കണ്ടല്‍ കാടുകളും തണ്ണീര്‍ തടങ്ങളും നികത്തുന്നത് അനുവദിക്കാനാകില്ലെന്ന് എം.പി.പറഞ്ഞു.
ഇതിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് പരിസ്ഥിതി സ്‌നേഹികള്‍ക്കൊപ്പം ഉണ്ടാകും.
കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്താന്‍ അവസരം നല്‍കിയവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി.അംഗം എം.പി.ഉണ്ണികൃഷ്ണന്‍ , അഡ്വ. കെ.ബ്രിജേഷ് കുമാര്‍,എസ് കെ പി സക്കറിയ സാഹിബ്, കെ.വിജയന്‍, തയ്യില്‍ താജുദ്ദീന്‍, ടി.സൈബുനീസ, കെ.സുമയ്യ,
ടി.വി.വേണുഗോപാലല്‍, കെ.വേണുഗോപാലല്‍, കെ.ഷിജു, ടി.വി.അഖില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.