പോലീസ് കുടുംബസഹായനിധി വിതരണം നാളെ

തളിപ്പറമ്പ്: അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷന്‍ സിറ്റി-റൂറല്‍ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം ജനുവരി 25 ന് നാളെ(ബുധനാഴ്ച്ച)നടക്കും.

രാവിലെ 10 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ സഹായനിധി വിതരണം ചെയ്യും.

കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷതവഹിക്കും.

റൂറല്‍ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായി പങ്കെടുക്കും.

തളിപ്പറമ്പ് ഡി.വൈ,എസ്.പി ഓഫീസിലെ എസ.ഐയായിരുന്ന സജീവന്‍, കരിക്കോട്ടക്രി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയായിരുന്ന ബേബി എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്.

തളിപ്പറമ്പ് ഡി.വൈ.എസ്.പി.എം.പി.വിനോദ്, ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴാളപ്പില്‍, കണ്ണൂര്‍ സിറ്റി അസി.കമ്മീഷണര്‍ ടി.കെ.രത്‌നകുമാര്‍, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍ കെ.പി.ഒ.എ കണ്ണൂര്‍ സിറ്റി പ്രസിഡന്റ് എം.കൃഷ്ണന്‍,

കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം പി.വി.രാജേഷ്, കണ്ണൂര്‍ സിറ്റി സെക്രട്ടറി എന്‍.പി.കൃഷ്ണന്‍, കെ.പി.എ കണ്ണൂര്‍ സിറ്റി സെക്രട്ടറി വി.സിനീഷ്, പ്രസിഡന്റ് സന്ദീപ്കുമാര്‍, കെ.പി.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് എം.കെ.സാഹിദ, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം കെ.പ്രവീണ, കെ.പി.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗങ്ങളായ കെ.വി.പ്രവീഷ്, ടി.വി.ജയേഷ് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.

കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് നന്ദിയും പറയും.