എഴുത്തും വീട്ടില്‍ സുരേഷിന്റെ അരഏക്കറോളം വരുന്ന സ്ഥലത്താണ് ചപ്പു ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തീപടര്‍ന്ന് കത്തിയത്.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ്
സംഘം തീയണച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ
പി.വി.ബിനോയി, വി.വി.വിനീഷ്, എ.അനൂപ്, പി.വി.ഷൈജു, ഹോംഗാര്‍ഡുമാരായ കെ. ഗോപി, കെ.ഗോപാലകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മാതമംഗലം: റബ്ബര്‍മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റും ലൈനുകളും തകര്‍ന്നു, റോഡിന് കുറുകെ വീണ് വാഹനഗതാഗതത്തിന് തടസമായ മരം പെരിങ്ങോം അഗ്നിരക്ഷാസേന മുറിച്ചുനീക്കി.
പെരിന്തട്ടയില്‍ ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്റെ നേതൃത്വത്തിലെത്തിയ
സംഘത്തില്‍ ടി.കെ.സുനില്‍കുമാര്‍, വി.വി.വിനീഷ്, എ.അനൂപ്, പി.വി.ഷൈജു, പി.സി. മാത്യു, കെ. ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു.