അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു-മകന്റെ പേരില്‍ കേസ്.

ആലക്കോട്: അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച മകന്റെ പേരില്‍ പോലീസ് കേസെടുത്തു.

തടിക്കടവ് മറ്റത്തിന്‍ കരയില്‍ വീട്ടില്‍ ടോപ്‌നോയുടെ പേരിലാണ് കേസ്.

ജൂലായ് 30 ന് രാത്രി 11 നായിരുന്നു സംഭവം.

മറ്റത്തിന്‍കരയില്‍ കുര്യനാണ്(70)ഇളയ മകന്‍ ടോപ്‌നോയുടെ ആക്രമത്തില്‍ പരിക്കേറ്റത്.

ടോപ്‌നോ പിതാവിനെ കട്ടിലിലേക്ക് തള്ളിയിട്ട് നെഞ്ചത്ത് ചവിട്ടുകയായിരുന്നുവത്രേ.

ചവിട്ടിന്റെ ആഘാതത്തിലാണ് വാരിയെല്ല് തകര്‍ന്നത്.

കുപ്പികൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാല്‍ മാത്രമാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കുര്യന്‍ പരിയാരത്തെ കണ്ണൂര്‍
ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സിലാണ്.