മാനവികതയുടെ രാഷ്ട്രീയം; വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കാന്‍ അഞ്ച് സെന്റ് സ്ഥലം വിട്ടു നല്‍കുമെന്ന് എഐവൈഎഫ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് താഹ

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നല്‍കി എഐവൈഎഫ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് ടി.താഹയാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് താഹ.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സാധാരണ കുടുംബമാണ് താഹയുടെത്.

തന്റെ ഉമ്മയുടെ പേരിലുളള അഞ്ച് സെന്റ് ഭൂമിയാണ് വയനാടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍ക്കുന്നത്.

താന്‍ കണ്ടിട്ടില്ലാത്ത നാട്ടിലെ കണ്ടിട്ടില്ലാത്ത ആളുകള്‍ക്ക് വേണ്ടി തന്റെ ഭൂമി വിട്ടുനല്‍കാന്‍ കാണിച്ച താഹയുടെ മനുഷ്യത്വത്തിനു സമൂഹ്യ മാധ്യമങ്ങളിലടക്കം കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.

എല്ലാ നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങള്‍ക്ക് കരുതലിന്റെ കാരുണ്യത്തിന്റെ കൈനീട്ടുന്ന താഹ മറ്റുള്ളവര്‍ക്കും ഒരുപാഠമാണ്.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് അതിന്റെ ഭാഗമാകാന്‍ താഹ മുന്നിട്ട് വരാന്‍ കാണിച്ച മനസിനെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോനും പ്രസിഡന്റ് എന്‍.അരുണും അഭിനന്ദിച്ചു.

താഹയെ പോലുള്ളവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു.

വയനാടിനായി ഒന്നിച്ച് മുന്നോട്ടെത്തി എല്ലാ എഐവൈഎഫ് പ്രവര്‍ത്തകരെയും അവര്‍ അഭിനന്ദിച്ചു.