വാട്ടര്‍ അതോറിറ്റിയുടെ അമിതമായ വെള്ളക്കരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി.
തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ അമിത വെള്ളകരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി.
കേരള വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സീലാന്റ് ടൂറിസ്റ്റ് ഹോമിന് ചുമത്തിയ അധിക വെള്ളക്കരമാണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ റദ്ദാക്കിയത്.
കോവിഡ് കാലത്ത് അടക്കം സീലാന്റ് ടൂറിസ്റ്റ് ഹോം രണ്ട് കണ്‍സ്യൂമര്‍ നമ്പറുകളിലായി 1,89,039/ രൂപയും 71,297/ രൂപയും കുടശ്ശിക അടക്കണമെന്നും,
അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും കാണിച്ച് നല്‍കിയ നോട്ടീസിനെതിരെ സീലാന്റ് ടൂറിസ്റ്റ് ഹോമിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ മുഹമ്മദ് ഷെഫീഖ് കണ്ണൂര്‍ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ മുമ്പാകെ നല്‍കിയ പരാതിയിലാണ് അമിത ബില്ല് റദ്ദാക്കികൊണ്ട് കമ്മീഷന്‍ ഉത്തരവിട്ടത്.
നിയമനടപടിക്കിടെ വാട്ടര്‍ അതോറിറ്റി രണ്ട് മീറ്ററിലെ റീഡിംഗുകളിലുള്ള വെള്ളകരത്തിനും, കുടിശ്ശികക്കും, പലിശയും ചേര്‍ത്ത് അയച്ച നോട്ടിലെ തുകയായ 5,65,850/ രൂപയുടെ അധിക ബില്ലും ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ റദ്ദാക്കി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ജയദേവന്‍ ഹാജരായി