തളിപ്പറമ്പില്‍ പട്ടാപ്പകല്‍ ബൈക്ക് മോഷണംപോയി.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട പള്‍സര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി.

കൂവോട് വണ്ണാന്‍ തറമ്മല്‍ വീട്ടില്‍ വി.ടി.രാജേഷിന്റെ(48) കെ.എല്‍-59 ജെ.9542 ബൈക്കാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് വെച്ച് മോഷ്ടിക്കപ്പെട്ടത്.

ജൂലായ്-25 ന് രാവിലെ 9.30 ന് ടി.പി.മെഡിക്കല്‍സിന് പിറകില്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയ രാജേഷ് വൈകുന്നേരം 6 ന് ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് മോഷണം പോയതായി വ്യക്തമായത്.