ശ്രീരാഘവപുരം സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും നടന്നു.
പിലാത്തറ: ശ്രീരാഘവപുരം സഭായോഗം സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നോര്‍ത്ത് സോണ്‍ ഓഫീസിന്റെയും ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള പ്രചോദനി നോട്ട് ബുക്ക് നിര്‍മ്മാണയൂണിറ്റിന്റെയും ഉദ്ഘാടനവും ഉത്തരകേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഗമവും കണ്ണൂര്‍ പിലാത്തറയില്‍ നടന്നു.
ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍സംരംഭമായ നോട്ട് ബുക്ക് നിര്‍മ്മാണയൂണിറ്റിന്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എല്‍.എ എം.വിജിന്‍ നിര്‍വ്വഹിച്ചു.
സഭായോഗം പ്രസിഡന്റ് ബദരീനാഥ് മുന്റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പിലാത്തറ ഡോട്ട് കോം പ്രസിഡന്റ് കെ.പി.ഷനില്‍, ഡ്രീം റൈഡേഴ്‌സ് സ്ഥാപകന്‍ ബഷീര്‍ പാണപ്പുഴ, ലയണ്‍സ് ക്ലബ്ബ് പ്രതിനിധി സിദ്ധാര്‍ത്ഥ് വണ്ണാരത്ത്, ടി.എസ്.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
സോഷ്യല്‍ വെല്‍ഫയര്‍ നോര്‍ത്ത് സോണ്‍ ഓഫീസ് തൃക്കൈക്കാട്ട് മഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ ഉദ്ഘാടനം ചെയ്തു.
തരണനെല്ലൂര്‍ രാമനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പ്രത്യേകപൂജകള്‍ നടന്നു. സഭായോഗം സാമൂഹ്യക്ഷേമവിഭാഗം ഡയരക്ടര്‍ ശംഭു നമ്പൂതിരി പെരിയമന, ഗോമിത്ര സൊസൈറ്റി ഡയരക്ടര്‍ ഒ.സി. കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
ദിവ്യാംഗര്‍ക്ക് വേണ്ടിയുള്ള ശില്പശാല ‘INSPIRE TALKS’ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
വീ സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക സൈനബ ടീച്ചര്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് മെമ്പര്‍ എം. കൃഷ്ണന്‍, സഭായോഗം സെക്രട്ടറി കെ.പി.ഹരി, സഭായോഗം സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഉണ്ണി പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ജില്ലകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരുടെ കലാസാംസ്‌കാരികപരിപാടികളും ഉല്‍പ്പന്നപ്രദര്‍ശനവും സ്‌നേഹവിരുന്നും നടന്നു.