മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നീക്കി, സമരം ഉപേക്ഷിച്ചതായി ഹിന്ദു ഐക്യവേദിയും ബി.എം.എസും.
തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലയില്‍ നിന്നും ദേവസ്വം ക്ലാര്‍ക്ക് എം. നാരായണനെ ഒഴിവാക്കിക്കൊണ്ട്
മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം കൈകൊണ്ടിട്ടുണ്ട് എന്നുള്ള വിവരം മലബാര്‍ ദേവസ്വം ബോഡ് അധികൃതര്‍ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ ടി ടി കെ ദേവസ്വം
ഓഫീസിന് മുന്നില്‍ 04-03-2024 ന് നിളെ (തിങ്കളാഴ്ച്ച) നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായിഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയും മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്(ബി.എം.എസ്) സെക്രട്ടെറിയും അറിയിച്ചു.