സുധര്‍മ്മ ചെറുമാവിലായി കലാരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി-

തിരുവനന്തപുരം: സുധര്‍മ്മ ചെറുമാവിലായി മത്തായി മാഞ്ഞൂരാന്‍ ഫൌണ്ടേഷന്‍ കലാരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് എന്‍. ജയരാജ് പു്‌സ്‌ക്കാരം സമ്മാനിച്ചു.

കവയിത്രി, ഗാനരചയിതാവ്, സംഗീത സംവിധാനം, വിപ്ലവ ഗാനം എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് പുരസ്‌ക്കാരത്തിന് സുധര്‍മ്മയെ അര്‍ഹയാക്കിയത്.

പെരളശ്ശേരി ചെറുമാവിലായില്‍ മട്ടക്ക് വീട്ടില്‍ പരേതനായ കൃഷ്ണന്റെയും മാധവിയുടെയും ഇളയ മകളായ സുധര്‍മ്മ പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റാണ്.