തളിപ്പറമ്പില്‍ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ അക്കാളി പയ്യനാടന്‍ വീട്ടില്‍ എ.പി.അനൂപാണ്(43) മരിച്ചത്.

പരേതരായ എ.പി.രാജന്‍-ജ്യോത്സ്‌ന ദമ്പതികളുടെ മകനാണ്.

ഇന്ന് വൈകുന്നേരമാണ് ഏഴാംമൈലിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്.

തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.