സഹോദരന്റെ അസുഖം ഓമനയെ തളര്‍ത്തി-

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്യാന്‍ കാരണമായത് സഹോദരന്റെ അസുഖ കാരണമെന്ന് പോലീസ്.

ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ചിറക്കോട്ട് വീട്ടില്‍ ഓമന(70)ആണ് മരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു.

ഏഴാം നിലയില്‍ നിന്നാണ് ഇന്ന് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു.

മക്കള്‍: സുമിത്ര(കണ്ണൂര്‍), സുനിത(നടുവില്‍). പരേതയായ അനിത.

മരുമക്കള്‍: മധു,ബിജു.

സഹോദരങ്ങള്‍ നാരായണന്‍, പരേതയായ പാഞ്ചാലി,പുഷ്പ.

മൂത്ത സഹോദരന്‍ നാരായണന്‍ കാന്‍സര്‍ ബാധിച്ച് അവശനിലയിലായിരുന്നു.

പരിയാരം പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.