പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ യുവാവ് മരിച്ചനിലയില്‍

പരിയാരം: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഐ.ടി.സി സെന്റ് മേരീസ് നഗറില്‍ കല്ലേന്‍ വീട്ടില്‍ കെ.എസ്.ബിജു(44)നെയാണ് ഇന്ന് പുലര്‍ച്ചെ 1.15 ന് വീടിനടുത്തുള്ള പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പില്‍ നിന്നെത്തിയ സീനിയര്‍ ഫയര്‍ … Read More

കിണര്‍ നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: കിണര്‍ കുഴിക്കാനെത്തിയ തൊഴിലാളി ചായകുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. വെള്ളാട് പാത്തന്‍പാറ സ്വദേശിയും പൂവ്വത്ത് താമസക്കാരനുമായ ചാലില്‍ ഹൗസില്‍ ജോസ്(57)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പുഷ്പഗിരി നിലമ്പതിയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം കിണര്‍പണി ചെയ്യുന്നതിനിടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ജോസിനെ … Read More

മക്കളെ ശ്വാസംമുട്ടിച്ചുകൊന്ന പ്രതി അഞ്ചാംനിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: 2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. ജയിലില്‍ നിന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കി പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍. … Read More

കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ വീണ് മരിച്ചു.

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. … Read More

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു.

കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു, കൂടെയുണ്ടായിരുന്ന പേരക്കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ്(57)മരിച്ചത്. കൊവ്വല്‍ പള്ളി മന്നിയോട്ട് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ വീടിനടുത്ത ഇടവഴിയിലുടെ … Read More

ടെറസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു

മീത്തലെ പുന്നാട്: ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂളിലെ മുഖ്യാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസില്‍ കെ.കെ. ജയലക്ഷ്മി (55) യാണ് മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ … Read More

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ യുവാവ് തീകൊളുത്തി മരിച്ചു.

കോഴിക്കോട് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത് കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ഇന്ന് പുലര്‍ച്ചെ 2-നാണ് സംഭവം. അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി ഇയാള്‍ … Read More

നാലുവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു-

പിലാത്തറ: വീടിനുസമീപത്തെ കുളത്തില്‍ വീണു നാലു വയസുകാരന്‍ മരിച്ചു. ചെറുതാഴം മൂലയിലെ സാദിഖിന്റെയും ജസീലയുടെയും മകന്‍ മുഹമ്മദ് ആണ് ഞായറാഴ്ച വൈകീട്ട് ആറരയോടെ മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും, സമീപവാസികളും അന്വേഷിക്കുന്നതിനിടയിലാണ് വീടിനു സമീപത്തെ കുളത്തില്‍ വീണു മരിച്ചതായി … Read More