മയക്കുമരുന്ന് മാഫിയ: നിയമ ഭേദഗതി വേണം-കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം.

കണ്ണൂര്‍: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിതരണ മാഫിയയെ നിയന്ത്രിക്കുവാന്‍ കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതികള്‍ കൊണ്ടു വരണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലഹരി വിപണനത്തിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി … Read More

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാമ്പ് ആഗസ്ത്-15, 16 പൈതല്‍മലയില്‍-

ചെമ്പേരി: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാമ്പ് ആഗസ്റ്റ് 15, 16 തീയതികളില്‍ പൈതല്‍ മലയില്‍ നടക്കും. മന്ത്രിമാര്‍, എം പി, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പൈതല്‍ പാരഡൈസ് റിസോര്‍ട്ടിലാണ് ക്യാമ്പ് നടക്കുക. സ്വാഗതസംഘം … Read More

കാട്ടിനകത്ത് തോണിതുഴയാം-അല്‍ഭുതം അപൂര്‍വ്വം–തോണിക്ക് 5 ലക്ഷം-എത്തിക്കാന്‍ 60,000-

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: കരിമ്പം ഫാമിനകത്ത് തോണി, ചെലവ് അഞ്ചുലക്ഷം, ഫാമിലെത്തിക്കാന്‍ ചെലവായത് 60,000. പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് വലിയ തോണി എത്തിച്ചത്. പ്രദര്‍ശനം കഴിഞ്ഞ ശേഷം ഇത് കരിമ്പം ഫാം റസ്റ്റ്ഹൗസ് വളപ്പില്‍ എത്തിക്കുകയായിരുന്നു. … Read More

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം-കെ.ജെ.യു.

ഏറ്റുമാനൂര്‍: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് ഉദ്ഘാടനം … Read More

അറിവ്- സന്തോഷം–സമാനതകളില്ലാത്ത അനുബന്ധ പരിപാടികളുമായി കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല.

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനം മെയ്-12 ന് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ഏകദിന സര്‍ഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ അറിവകം എന്ന പേരില്‍ സംഘടിപ്പിച്ച … Read More

കെ.സി.മണികണ്ഠന്‍നായര്‍ ഹ്യൂമണ്‍റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ ഡയരക്ടര്‍.

ന്യൂഡെല്‍ഹി: പ്രമുഖ ആധ്യാത്മിക ജീവകാരുണ്യ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല ഡയരക്ടര്‍. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍വ്വദേശീയ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗില്‍ രജിസ്ട്രര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. … Read More

ജില്ല തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇന്ന്.

കണ്ണൂര്‍: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്ന് (ശനി) ഉച്ചക്ക് ശേഷം 2:30 മണിക്ക് തളിപ്പറമ്പ് മേഖലയിലെ ചൊറുക്കള പൊക്കുണ്ട് കൊയ്യോട് ഉസ്താദ് നഗറില്‍ … Read More

അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുക: അഭിഭാഷക പരിഷത്ത് .

പയ്യന്നൂര്‍: അഭിഭാഷകരുടെ ക്ഷേമത്തിന് ഉതകുന്ന വിധം അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുവാനും അതിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കേരള ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. പയ്യന്നൂര്‍ ദാസാ ഡൈനില്‍ നടന്ന ജില്ലാ സമ്മേളനം അഭിഭാഷക പരിഷത്ത് ദേശീയ … Read More

കേരള കോണ്‍ഗ്രസ് (ജേക്കബ്)ജില്ലാ കണ്‍വെന്‍ഷനും ഭാരവാഹികളുട തെരഞ്ഞടുപ്പും ഇരിട്ടിയില്‍ നടക്കും.

ഇരിട്ടി: കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കണ്‍വെന്‍ഷനും ഭാരവാഹി തിരഞ്ഞാടുപ്പും ഏപ്രില്‍ 7 ന് രാവിലെ 11.30 ന് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ പാര്‍ട്ടി ലീഡര്‍ അനുപ് ജേക്കബ് എം.എല്‍.എ, പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധകൃഷ്ണന്‍, വര്‍ക്കിംഗ് … Read More

ജില്ലാ ക്ഷീരകര്‍ഷകസംഗമം 18, 19 തീയ്യതികളില്‍ മാതമംഗലത്ത് നടക്കും.

പരിയാരം: ക്ഷീര വികസന വകുപ്പ് കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ച്ച് 18, 19 തിയ്യതികളില്‍ മാതമംഗലത്ത് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി. … Read More