ഏര്യം ശ്രീമഹാവിഷ്ണു ക്ഷേത്രതില്‍ ബലിതര്‍പ്പണം-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏര്യം: ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനുള്ള(പിതൃതര്‍പ്പണം) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 ന് വ്യാഴാഴ്ച്ച രാവിലെ ആറുമണി മുതല്‍ ശ്രീ ലക്ഷ്മികാന്ത് അഗ്ഗിത്തായയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പണചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.  

ഏര്യം പ്രദേശത്തുകാര്‍ക്ക് കടുത്ത ദുരിതം- 10 മാസമായി സുനോജ് ബസ്സ് ഓടുന്നില്ല.

തളിപ്പറമ്പ്:പത്ത്‌ മാസത്തോളമായി ബസ് ഓടുന്നില്ല, ഏര്യം നിവാസികള്‍ കടുത്ത ദുരിതത്തില്‍. കെ.എല്‍.13 വി-4840 സുനോജ് ബസാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മലയോര മേഖലയായ ഏര്യം പ്രദേശത്തുകാര്‍ക്ക്   കണ്ണൂര്‍, തളിപ്പറമ്പ് പ്രദേശമായി ബന്ധപ്പെടാന്‍ വര്‍ഷങ്ങള്‍ക്ക്  മുമ്പ് ആരംഭിച്ച സ്വകാര്യ ബസ് … Read More

ഏര്യത്തെ പാറയില്‍ പത്മാവതിയമ്മ(78)നിര്യാതയായി-

ഏര്യം:പാറയില്‍ പത്മാവതി അമ്മ(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പ്രഭാകര മേനോന്‍. മക്കള്‍: സിന്ധുകുമാരി, അനില്‍കുമാര്‍, ജയ. മരുമക്കള്‍: മോഹനന്‍, സജിത, അനില്‍. സംസ്‌കാരം: ശനിയാഴ്ച രാവിലെ 9: മണിക്ക് ബക്കളം പൊതു ശ്മശാനത്തില്‍.