ഉത്തരവിട്ടവര്‍ തന്നെ ദിനാഘോഷം മറന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ഇന്ന് 30 വയസ്.

പരിയാരം: ആഘോഷങ്ങളില്ലാതെ സ്ഥാപകദിനാഘോഷം. ഒക്ടോബര്‍-16 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സ്ഥാപകദിനമായി ആചരിക്കുമെന്ന ഉത്തരവ് പാഴ്‌വാക്കായി. മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷന്‍ 2023 ഡിസംബര്‍ 19 ന് പ്രിന്‍സിപ്പാളിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് 2024 ജനുവരി 12 ന് ചേര്‍ന്ന കോളേജ് മാനേജ്‌മെന്റ് … Read More

പ്രിന്‍സിപ്പാളില്ലാതായിട്ട് രണ്ടരമാസം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നാഥനില്ലാകളരി.

പരിയാരം: നാഥനില്ലാകളരിയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്. മുഴുവന്‍സമയ പ്രിന്‍സിപ്പാളിനെ നിയമിക്കാതെ ഇന്‍ചാര്‍ജ് ഭരണത്തില്‍ താളം തെറ്റി മെഡിക്കല്‍ കോളേജിലെ ദൈനംദിനകാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു. രണ്ടരമാസം മുമ്പായി ട്രാന്‍സ്ഫറായി പോയ പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗം തലവനായ … Read More

ലോക പ്രമേഹദിനം ആചരിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികള്‍.

പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തി. ലക്ച്ചര്‍ തീയ്യേറ്ററില്‍ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. ആര്‍.എം.ഒ ഡോ.എസ്.എം.സരിന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷണക്രമം പാലിക്കാം; പ്രമേഹത്തെ പരാജയപ്പെടുത്താം എന്ന വിഷയത്തില്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധജ്വാല.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ഗവ: ദന്തല്‍ കോളേജിലാണ് ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമാണ് ഇന്ന് വൈകുന്നേരം ഡോ.വന്ദനദാസിന്റെ യുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല കത്തിച്ച് ആദരമര്‍പ്പിച്ചത്. ഡോ. വിനായക് വിജയ്, ഡോ.നിവേദിത, ഡോ.കൃതിക, … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: നവീകരിച്ച ആശുപതി വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, ആശുപത്രി സൂപ്രണ്ട് … Read More

147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയിലെ രജതരേഖ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ ആയിരുന്ന സമയത്ത് ജോലിയില്‍ പ്രവേശിച്ചവരുള്‍പ്പെടെ ഇതില്‍ പെടുന്നുണ്ട്. 62 വയസു കഴിഞ്ഞവരേയും കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2019 മാര്‍ച്ച് രണ്ടിനാണ് … Read More

കെട്ടിടം വിവാദം-മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍-താക്കോല്‍ തിരിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ രജിസ്റ്റര്‍ നോട്ടീസയച്ചു.-

പരിയാരം: കോവിഡ് കാലത്ത് ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റല്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂ അധികൃതര്‍ ഏറ്റെടുത്ത കെട്ടിടത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വാടക ഇതിനകം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ടു മാസത്തെ നിയമപ്രകാരമുള്ള … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കും-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത 2018 ന് ശേഷം വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ … Read More