കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നുകേസുകള്‍, പിടിയിലായത് 853 പ്രതികള്‍.

തളിപ്പമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നു കേസുകള്‍, പിടിയിലായത് 853 പ്രതികള്‍. ഇതില്‍ ഏറെ ഗൗരവകരമായ എം.ഡി.എം.എ പോലുള്ള മാരകമയക്കുമരുന്നുകള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസ്സുകളും ഉള്‍പ്പെടുന്നതായി റൂറല്‍ ജില്ല പോലീസ് മേധാവി … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീം ജേതാക്കള്‍

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടുവം ടര്‍ഫില്‍ വെച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ്, ടി.വി.ജയേഷ്, ബി.ഷിബു, എം.കെ.രജീഷ്, കെ.വി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ … Read More

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹതിതകര്‍മ്മസേന അംഗങ്ങള്‍ ഉദ്ഘാടകരായി.

തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹരിതകര്‍മ്മസേന പ്രസിഡന്റും അംഗങ്ങളും ഉദ്ഘാടകരായി. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുഇട ശുചീകരണത്തിനാണ് വ്യത്യസ്തമായ തുടക്കമായത്. കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ നെടുമുണ്ട വരെയുള്ള സംസ്ഥാന പാതയോരമാണ് ശുചീകരിച്ചത്. … Read More

വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഡിവൈ.എസ്.പിയായി വി.വി.മനോജ് ചുമതലയേറ്റു. കാസര്‍ഗോഡ് സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ മാറ്റി നിയമിച്ചിരുന്നു. ബേക്കല്‍ ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ്.എച്ച്.ഒ, എസ്.ഐ തലത്തിലുള്ള സ്ഥലംമാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ നടക്കും.  

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ?; നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ജയറാമിന് സമന്‍സ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിര്‍ദേശം. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ … Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ നടക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായുള്ള ചർച്ചകൾ നടത്തും. പ്രതിരോധം, … Read More

മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

കള്ളാര്‍: മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് കപ്പള്ളി അടോട്ടുകയംപെരുമാലില്‍ വീട്ടില്‍ പി.സി.പീറ്റര്‍(65)നെയാണ് ഇന്ന് രാവിലെ 9.45 ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌ക്കാരം നാളെ ഫിബ്രവരി 17 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അടോട്ടുകയം സെന്റ് … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രി-ഒ.പി.വിഭാഗം, 2026 ഫിബ്രവരി-17(ചൊവ്വ)

2026 ഫിബ്രവരി-17(ചൊവ്വ) ഗൈനക്കോളജി(ഡോ.അരുണ, ഡോ.റിജില്‍) ദന്തല്‍(ഡോ.പ്രജിന്‍ നാരായണന്‍) മെഡിസിന്‍(ഡോ.ആന്റോ വര്‍ഗീസ്) കുട്ടികളുടെ വിഭാഗം(ഡോ.രാജീവന്‍, ഡോ.ജോണി, ഡോ.സുശീല്‍)ഇ.എന്‍.ടി(ഡോ.വിക്രംരാജ്) ഓഡിയോളജിസ്റ്റ്, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്. (ഡോ.ജുനൈദ്, ഡോ.ഐശ്വര്യ) 24 മണിക്കൂര്‍ അത്യാഹിതവിഭാഗം

പണിമുടക്കുകളില്‍ നിന്ന് മല്‍സ്യമേഖലയെ ഒഴിവാക്കണം-ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി.

തളിപ്പറമ്പ്: പണിമുടക്കില്‍ നിന്നും ഹര്‍ത്താലില്‍ നിന്നും മത്സ്യമേഖലയെ ഒഴിവാക്കണമെന്ന് ഓള്‍ കേരള ഫിഷ് മാര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും ഈ കമ്മിറ്റിയുടെ കാലയളവില്‍ തന്നെ … Read More

കുട്ടി ഡ്രൈവര്‍മാര്‍ ജാഗ്രതൈ!!! ജുവൈനല്‍ ഹോമിലാവും

ഉദിനൂര്‍:  പ്രായപൂര്‍ത്തി എത്താത്ത കുട്ടി സ്‌ക്കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. എടച്ചേരി കൊക്കാക്കടവിലെ മഹമ്മദലി മേലത്തിലിന്റെ ഭാര്യ നസീമ മന്‍സിലില്‍ എ.പി.നസീമയുടെ പേരിലാണ് കേസെടുത്തത്. ഇന്ന് ഉച്ചക്ക് 12.30 ന് കൊക്കാക്കടവ് നൂര്‍മസ്ജിദിന് സമീപം പൊതുറോഡില്‍ വെച്ചാണ് ചന്തേര … Read More