കറപ്പക്കുണ്ടില്‍ ശുദ്ധജല സംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി പാര്‍ക്കും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: നവീകരിച്ച കറപ്പക്കുണ്ട് ശുദ്ധജലസംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്കും ഉല്‍സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു. കറപ്പക്കുണ്ടില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. ഗ്രീന്‍വാലി … Read More

കറപ്പക്കുണ്ടല്ല, ഇനി ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക്-ഉദ്ഘാടനം ഇന്ന് വൈകുന്നേരം.

തളിപ്പറമ്പ്: ഒത്തൊരുമയുള്ള മനസുകളുടെ കൂട്ടായ്മയില്‍ കറപ്പക്കുണ്ടില്‍ ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങി, ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന്. രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും. കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് … Read More

പുതിയമുഖത്തോടെ കറപ്പക്കുണ്ടില്‍ പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുങ്ങുന്നു-

തളിപ്പറമ്പ്: രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും. കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് നവീകരിച്ച് പുതിയ രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്നത്. കറപ്പക്കുണ്ട് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഒരുകാലത്ത് നൂറുകണക്കിനാളുകള്‍ ഉപയോഗിച്ചതായിരുന്നുെവങ്കിലും പിന്നീട് … Read More

കറപ്പക്കുണ്ട് മരണക്കുണ്ടായി മാറുമോ-പത്ത്‌ലക്ഷം സ്വാഹ ആയി.

തളിപ്പറമ്പ്: കറപ്പക്കുണ്ട് എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാഭാവിക ജലശ്രോതസിന്റെ സംരക്ഷണം തളിപ്പറമ്പ് നഗരസഭ വെറും പിള്ളേര്കളിയായി മാറ്റിയതായി ആക്ഷേപം. രണ്ട് പാറകള്‍ക്കിടയിലൂടെയുള്ള വറ്റാത്ത ഉറവയായിരുന്ന കറപ്പക്കുണ്ട് മാലിന്യനിക്ഷേപകേന്ദ്രമായി മാറ്റിയതിനെതിരെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് തളിപ്പറമ്പ് നഗരസഭ 10 ലക്ഷം രൂപ ചെലവിട്ട് … Read More

ഒടുവില്‍ കറപ്പക്കുണ്ട് അമൃത് ചുരത്തി- പ്രദേശത്ത് വിശ്രമകേന്ദ്രം ഒരുക്കാനുള്ള ആലോചനകളുമായി നഗരസഭ.

തളിപ്പറമ്പ്: കാല്‍നൂറ്റാണ്ടിലേറെക്കാലം മാലിന്യങ്ങള്‍ പേറിയ കറപ്പക്കുണ്ട് ഒടുവില്‍ ശുദ്ധജലം ചുരത്തി. ഒരു കാലത്ത് കരിമ്പം പ്രദേശത്തിന്റെ പ്രകൃതിദത്ത നീരുറവയായിരുന്ന കറപ്പക്കുണ്ട് മാലിന്യവാഹിനിയായി മാറിയത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. തളിപ്പറമ്പ് നഗരസഭ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 10 ലക്ഷം രൂപകൊണ്ടാണ് … Read More

കാത്തിരിപ്പിന് വിരാമം; കറപ്പക്കുണ്ട് നവീകരണം തുടങ്ങി-

തളിപ്പറമ്പ്: കാത്തിരിപ്പിന് വിരാമമായി, കറപ്പക്കുണ്ട് ഇനി നാടിന്റെ ജലശേഖരമാവും. കരിമ്പം പ്രദേശത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ജലശേഖരം മാലിന്യനിക്ഷേപം കാരണം നാശത്തിന്റെ വക്കിലെത്തിയത് നാടിന്റെ ദു: ഖമായി മാറിയിരുന്നു. പ്രദേശത്തുകാര്‍ ഏറെ വര്‍ഷങ്ങളായി കറപ്പക്കുണ്ടിന്റെ പുനരുജ്ജീവനത്തിന് ശ്രമിച്ചുവരികയായിരുന്നു. തളിപ്പറമ്പ് കഴിഞ്ഞ വര്‍ഷത്തെ … Read More

പുനര്‍ജനിക്കുമോ ഒരു ദേശത്തിന്റെ നീരുറവ—കറപ്പക്കുണ്ട് സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: ഒരു ദേശത്തിന്റെ നീരുറവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. കരിമ്പം പ്രദേശത്തിന്റെ നീരുറവയെന്നറിയപ്പെട്ടിരുന്ന പൗരാണികമായ കറപ്പക്കുണ്ട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു. സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്. പരിസ്ഥിതി സംഘടനയായ മലബാര്‍ … Read More