കറപ്പക്കുണ്ട് മരണക്കുണ്ടായി മാറുമോ-പത്ത്‌ലക്ഷം സ്വാഹ ആയി.
തളിപ്പറമ്പ്: കറപ്പക്കുണ്ട് എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാഭാവിക ജലശ്രോതസിന്റെ സംരക്ഷണം തളിപ്പറമ്പ് നഗരസഭ വെറും പിള്ളേര്കളിയായി മാറ്റിയതായി ആക്ഷേപം.
രണ്ട് പാറകള്‍ക്കിടയിലൂടെയുള്ള വറ്റാത്ത ഉറവയായിരുന്ന കറപ്പക്കുണ്ട് മാലിന്യനിക്ഷേപകേന്ദ്രമായി മാറ്റിയതിനെതിരെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് തളിപ്പറമ്പ് നഗരസഭ 10 ലക്ഷം രൂപ ചെലവിട്ട് സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.
ചുറ്റിലും കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിക്കുന്നതില്‍ മാത്രം ഒതുങ്ങിയിരിക്കയാണ് സംരക്ഷണപ്രവൃത്തികള്‍.
ഈ വര്‍ഷത്തെ പദ്ധതിയില്‍ വീണ്ടുമൊരു പത്ത്‌ലക്ഷം കൂടി അനുവദിച്ചാല്‍ മാത്രമേ തുടര്‍ പ്രവൃത്തികള്‍ നടക്കുകയുള്ളൂവെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്.
സ്വാഭാവിക നീരുറവയെ പുറത്തേക്കൊഴുകാന്‍ വഴി നല്‍കാതെ
ഒരു ചതുരക്കുളമാക്കി മാറ്റിയിരിക്കയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതില്‍ വര്‍ഷകാലത്ത് നിരവധി കുട്ടികള്‍ കുളിക്കാനെത്തിയിരുന്നു.
വശങ്ങളില്‍ ഇരുമ്പ്കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഇവിടെ അപകടം സംഭവിക്കാതിരുന്നത് ഭാഗ്യം മാത്രമാണ്.
വെള്ളം വറ്റിയതോടെയാണ് അപകടകമ്പി പുറത്തേക്ക് വന്നത്.
വികസനത്തിനെന്നപേരില്‍ നഗരസഭയുടെ 10 ലക്ഷം രൂപ ചെലവിട്ടത് ഫലത്തില്‍ ഒരു പ്രയോജനവും നല്‍കാതെ കറപ്പക്കുണ്ടിനെ
നശിപ്പിക്കുന്ന നിലയിലെത്തിയെന്ന് പരിസ്ഥിതി സംഘടനയായ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ ആരോപിച്ചു.
നിര്‍മ്മാണ പ്രവൃത്തികളിലെ അപാകതകള്‍ പരിഹരിക്കണെമന്നും സംഘടന ആവശ്യപ്പെട്ടു.