പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രം മുന്‍ ഡയരക്ടര്‍ ബാബു കുഴമ്പില്‍ സി.എം.ഐ നിര്യാതനായി.
കോഴിക്കോട്: തളിപ്പറമ്പ് പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രം മുന്‍ ഡയരക്ടര്‍ ഫാ.ബാബു കുഴമ്പില്‍ സി.എം.ഐ(57) നിര്യാതനായി.
ഇന്ന് പുലര്‍ച്ചെ 5.15 ന് കോഴിക്കോട് വെച്ചാണ് അന്ത്യം.
കൂടരഞ്ഞി മാങ്കയത്തുള്ള കുഴുമ്പില്‍ പരേതനായ ജോസഫ്, ത്രേസ്യമ്മ ദമ്പതികളുടെ മകനാണ്.
മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നിന് കൂമ്പാറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രണ്ടിന് മേരിക്കുന്നിലെ
സി.എം.ഐ സഭാ ആസ്ഥാനമായ സെന്റ് മേരീസ് മൗണ്ടിലെ പ്രൊവിന്‍ഷ്യാല്‍ ഹൗസിലേക്ക് കൊണ്ടുവരും.
സഹോദരങ്ങള്‍ : ഇമ്മാനുവല്‍ (റിട്ട. തഹസില്‍ദാര്‍), ജേക്കബ് (റിട്ട. മാവൂര്‍ ഗ്രാസിം), ജോസ് (റിട്ട.എച്ച് എം), ബേബി (ബിസിനസ്), ആലിസ് (റിട്ട. ടീച്ചര്‍), മേരി (റിട്ട. ടീച്ചര്‍), ജോളി (ജി.എച്ച്.എസ്.എസ് അരീക്കോട്), ട്രീസ (എല്‍.എഫ്.യൂ.പി.എസ, വേനപ്പാറ).
ലക്കിടി ധ്യാനകേന്ദ്രം വയനാട്, അമലാപുരി കോഴിക്കോട് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
സംസ്‌കാരചടങ്ങുകള്‍ നാളെ (25/10/22) ഉച്ചതിരിഞ്ഞ് 2 ന് ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍.