വാതില്‍ അടഞ്ഞ് അകത്ത് കുടുങ്ങിയ വയോധികയേയും 4 വയസുള്ള കുട്ടിയേയും രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വാതില്‍ തുറക്കാനാവാതെ മുറിയില്‍ കുടുങ്ങിയ നാല് വയസുള്ള കുട്ടിയേയും വയോധികയേയും അഗ്നിശമനസേന രക്ഷപ്പെടുത്തി.

ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം.

പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍-9 ലെ പ്രതിഭാ നിവാസില്‍ പ്രഭാകരന്റെ വീട്ടിലാണ് അഗ്നിശമനസേന രക്ഷകരായി എത്തിയത്.

വാതില്‍ അടച്ചപ്പോള്‍ ലോക്ക് കുടുങ്ങി അകത്തുനിന്നും പുറത്തുനിന്നും തുറക്കാനാവാതെ വന്നതോടെയാണ് അഗ്നിശമനസേനയെ വിളിച്ചത്.

ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ്മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ലോക്ക് മുറിച്ചാണ് വാതില്‍ തുറന്ന് അരുവരേ.യും രക്ഷപ്പെടുത്തിയത്.