ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു-
കുഞ്ഞിമംഗലം: യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്(40)ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മല്ലിയോട്ട് ക്ഷേത്രക്കുളത്തിലാണ് നിരവധി കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കെ സനീഷ് മുങ്ങിത്താഴ്ന്നത്. പക്ഷെ, സംഭവം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. … Read More
