പരിയാരം പോലീസ് എന്താ ഇങ്ങനെ-പരാതികള്‍ വ്യാപകം.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിക്കെതിരെ പരിയാരം പോലീസ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കാത്തത് നിയമ വിദഗ്ധരിലും പൊതുസമൂഹത്തിലും ചര്‍ച്ചയാകുന്നു. നിയമം നടപ്പാക്കാന്‍ കടമയുള്ളവര്‍ നിയമത്തില്‍ ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഭര്‍ത്താവിനേയും … Read More

ബംഗാള്‍ അതിര്‍ത്തിയിലെ വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ പരിയാരം പോലീസിന് ഇനിയും കോവിഡ് മാറിയിട്ടില്ല.

പരിയാരം: കോവിഡ് ബാധ കുറയുകയും രാജ്യം പഴയപോലെ ആയിത്തുടങ്ങിയിട്ടും വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ പരിയാരം പോലീസിന് ഇപ്പോഴും പേടി തന്നെ. കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു വീട് കുത്തിത്തുറന്ന് കവര്‍ച്ചയും ഉള്‍പ്പെടെ നടന്നുവെങ്കിലും പ്രതികളെ ഇതേവരെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല. വിളയാങ്കോട്ടെ … Read More

പ്രമാദമായ കേസുകളെല്ലാം മൂലയിലിട്ടു-പരിയാരത്ത് ആകെ നടക്കുന്നത് വാഹനപരിശോധനയും രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് പിടിക്കല്‍ സാഹസങ്ങളും മാത്രം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, പ്രമാദമായ കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ചു. എസ്.എച്ച്.ഒ പ്രമോഷായി പോയിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പുതിയ നിയമനം നടത്തുകയോ മറ്റൊരാളെ ചുമതല ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ജൂണിയറായ വനിതാ എസ്.ഐക്കാണ് എസ്.എച്ച്.ഒയുടെ ചുമതല. ഇവരാകട്ടെ പരാതിക്കാര്‍ പോലീസ് … Read More

കഞ്ചാവ് മാഫിയയുടെ ബൈക്ക് മോഷണം-രണ്ടുപേര്‍ അറസ്റ്റില്‍–മുഖ്യപ്രതി രക്ഷപ്പെട്ടു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍

പരിയാരം: കഞ്ചാവ് മാഫിയാസംഘം മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു, രണ്ടുപേര്‍ പിടിയില്‍, മുഖ്യപ്രതിക്കായി തിരച്ചില്‍ തുടരുന്നു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 30 ന് നടന്ന സംഭവത്തില്‍ കടന്നപ്പള്ളി പെരുവളങ്ങിയിലെ ബബിത്ത്‌ലാലിന്റെ കെ.എല്‍.11 എ.എന്‍ 7443 ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. കണ്ണൂര്‍ സിറ്റിയിലെ … Read More

കാത്ത്‌ലാബ് തകര്‍ക്കല്‍–പന്ത് ഇനി പോലീസിന്റെ കോര്‍ട്ടില്‍. പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കി. പരാതി ലക്ഷിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും എസ്.എച്ച്.ഒ കെ.വി.ബാബു അറിയിച്ചു. കോളേജ് തല അന്വേഷണത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പ്രിന്‍സിപ്പല്‍ … Read More

പരിയാരത്ത് വന്‍ മോഷണം-വീട് കുത്തിതുറന്ന് 21 പവന്‍ കവര്‍ന്നെടുത്തു.

പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 വരെ സ്വര്‍ണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് … Read More

ഒടുവില്‍ കള്ളനെ പിടിക്കാന്‍ പരിയാരം പോലീസ് ഇറങ്ങി-നാണക്കേടിന്റെ പഴി മാധ്യമങ്ങള്‍ക്ക്-

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു, അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കേരളാ പോലീസിന് മൊത്തം നാണക്കേടുണ്ടാക്കിയ കള്ളനെ അടിയന്തിരമായി പിടികൂടണമെന്ന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്നും കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചതായിട്ടാണ് വിവരം. എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ ഇന്ന് അരിപ്പാമ്പ്ര, … Read More

കള്ളന്റെ സി സി ടി വി ദൃശ്യം വേണ്ട-പകരം നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണം-ഇത് പരിയാരം മോഡല്‍-

പരിയാരം:സി.സി.ടി.വി കാമറയില്‍ കുടുങ്ങിയ കള്ളനെ പിടികൂടാത നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിയ പോലീസിനെ തോല്‍പ്പിച്ച് കള്ളന്‍ മോഷണവസ്തുക്കളും പണവും ഉപേക്ഷിച്ചത് പോലീസിന് നാണക്കേടായി മാറി. നേരത്തെ മോഷ്ടാവിനെതിരെ ഡി.വൈ.എസ്പിക്ക് ഉള്‍പ്പെടെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അതിന് ശേഷം ഒക്ടോബര്‍ രണ്ടിനാണ് മോഷ്ടാവ് … Read More

മോഷ്ടാവ് സ്വര്‍ണവും പണവും ഉപേക്ഷിച്ചു-കള്ളനെ പിടിക്കാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം-

പരിയാരം: അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം. പരിയാരം സി.ഐ ഉള്‍പ്പെടയുള്ളവരുടെ പിടിപ്പുകേടാണ് മോഷ്ടാവിനെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം- ഒക്ടോബര്‍ 2 ന് മോഷ്ടാവ് സി.സി.ടി.വി.കാമറയില്‍ കുടുങ്ങിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ശ്രമിക്കാതെ പോലീസ് നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുക്കുകയായിരുന്നു. … Read More

ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു-ക്ഷേത്രക്കവര്‍ച്ചയില്‍ കേസെടുത്തു-

പരിയാരം: വിവാദങ്ങള്‍ക്കൊടുവില്‍ ക്ഷേത്രക്കവര്‍ച്ചയില്‍ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പരിയാരം പോലീസിന്റെ നടപടി വന്‍വിവാദമായിരുന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ നിമിഷ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് … Read More