സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കീറ രാമന്‍(87)നിര്യാതനായി.

തളിപ്പറമ്പ്: സിപിഎം മുന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്‍ഡനില്‍ കീറരാമന്‍(87)നിര്യാതനായി. സിഎംപി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. … Read More

സംവിധായകന്‍ ഷാഫി(56) നിര്യാതനായി.

കൊച്ചി: സംവിധായകന്‍ ഷാഫി നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹാസ്യത്തിന് നവീനഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. … Read More

സംവിധായകന്‍ എം.മോഹന്‍(77)നിര്യാതനായി.

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് … Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് (71) അന്തരിച്ചു.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് (71) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1975നും 1987നും ഇടയില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്വാദ് … Read More

ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു.

ഹൈദരാബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ … Read More

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 71 ചിത്രങ്ങള്‍ക്ക് … Read More

തമിഴ് നടന്‍ വിജയകാന്ത് നിര്യാതനായി

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. … Read More

പി.ജി.മലപ്പട്ടം(91) നിര്യാതനായി.

ഭൗതിക ശരീരം ഉച്ചക്ക് 1 മണി വരെ കൊവുന്തലയിലെ വീട്ടില്‍. തുടര്‍ന്ന് സംസ്‌കാരം ഇന്ന് 13-12-2023 ബുധന്‍ മലപ്പട്ടം പൊതുശ്മശാനത്തില്‍. ശ്രീകണ്ഠപുരം: പി.ജി.മലപ്പട്ടം (പുത്തലത്ത് ഗോവിന്ദന്‍-91) നിര്യാതനായി. കവി, കഥാകൃത്ത്, സംഘാടകന്‍, പത്ര റിപ്പോര്‍ട്ടര്‍, യുക്തിവാദി, പ്രസംഗകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങി … Read More

നെല്ലിന്റെ കഥാകാരി പി.വല്‍സല(84) നിര്യാതയായി.

കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ ജീവിതസ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത ‘നെല്ല്’ എന്ന നോവലിലൂടെ മലയാളസാഹിത്യത്തില്‍ ഇടം നേടിയ പ്രിയകഥാകാരി പി.വല്‍സല (84) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, … Read More

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത്കണ്ടി പ്രവീണ്‍ കുമാര്‍ (47) നിര്യാതനായി.

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത്കണ്ടി പ്രവീണ്‍ കുമാര്‍ (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധന്‍ പുലര്‍ച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ … Read More