വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്‌കൂളുകളില്‍ … Read More

കുട്ടികളെ അധ്യാപകന്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍കുറ്റമല്ലെന്ന് ഹൈക്കോടതി.

കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകന്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചു. മാര്‍ക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അദ്ധ്യാപകന്‍ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമല്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യ ക്തമാക്കി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എറണാകുളം … Read More

സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. റസിന്‍, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 നായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളായ അള്ളാംകുളത്തെ മുഹമ്മദ് സജ്ജാദ്, ചൊറുക്കളയിലെ … Read More

മൂന്നാംക്ലാസുകാരിക്ക് ചൂരല്‍കഷായം-അധ്യാപ(ഹ)യന്‍ അറസ്റ്റില്‍.

പത്തനംതിട്ട: ആറന്മുളയില്‍ മൂന്നാംക്ലാസുകാരിയെ ചൂരല്‍ കൊണ്ടു തല്ലിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. എരുമക്കാട് ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബിനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഹോംവര്‍ക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചുവെന്നാണു പരാതി. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ … Read More

ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ

കാഞ്ഞിക്കൊല്ലി: ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ ജൂണ്‍-18 ന് നടക്കും. കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്ന യോഗം ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന ജന.സെക്രട്ടെറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. … Read More

മോറാഴ സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രവേശനോത്സവം

മോറാഴ: മോറാഴ സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി അരങ്ങേറി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി.എം.വിമല ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാഅദ്ധ്യാപിക ബി.ജയശ്രീ, മാനേജ്‌മെന്റ് പ്രതിനിധി ശശിധരന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി രാജീവന്‍ മാസ്റ്റര്‍ … Read More

സ്‌കൂളിലെ 241 കൂട്ടികള്‍ക്കും തെങ്ങിന്‍തൈ സമ്മാനിച്ച് പ്യൂണ്‍ പടിയിറങ്ങി.

മയ്യില്‍: സ്‌കൂളിലെ 241 വിദ്യാര്‍ത്ഥികള്‍ക്കും തെങ്ങിന്‍ തൈ സമ്മാനിച്ച് പ്യൂണ്‍ പടിയിറങ്ങി. മുല്ലക്കൊടി എ യു പി സ്‌കൂള്‍ ഓഫീസ് പ്യൂണ്‍ കെ. വി. സുരേന്ദ്രനാണ് 27 വര്‍ഷത്തെ സേവനത്തിനു ശേഷം സ്‌കൂളിന്റെ പടിയിറങ്ങും മുമ്പ് സ്‌കൂളിലെ 241 കുട്ടികള്‍ക്കും കുറ്റിയാടി … Read More

സ്‌കൂളില്‍ മോഷണം-70,000 രൂപയും ലാപ്‌ടോപ്പും കവര്‍ന്നു-

കണ്ണപുരം: സ്‌കൂളില്‍ മോഷണം എഴുപതിനായിരം രൂപയും ലാപ്‌ടോപ്പും കവര്‍ന്നു. കെ കണ്ണപുരം എല്‍ പി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. സ്‌കൂളിന്റെ ഓഫീസ് മുറിയുടെ … Read More

എല്ലാ അധ്യാപകരും സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ മതി-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ-

കണ്ണൂര്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടര്‍ എസ. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളുകളില്‍ ആരോഗ്യകരമായ … Read More

സ്‌കൂള്‍ ശുചീകരണത്തിനിടയില്‍ ക്ലാസില്‍ മുര്‍ഖന്‍പാമ്പിനെ കണ്ടെത്തി-

തളിപ്പറമ്പ്: സ്‌കൂള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. മയ്യിലെ ഐ.എം.എന്‍.എസ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കുളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡുമായി ബന്ധപ്പെട്ട് സ്‌കുള്‍ അടഞ്ഞുകിടക്കുകയായിരുന്നു. നവംമ്പര്‍ ഒന്നിന് സ്‌കുള്‍ തുറക്കുന്നതിനാല്‍ വെള്ളിയാഴ്ച സ്‌കുളും … Read More