സോമയാഗത്തില്‍ പങ്കെടുത്തത് ഗുരുതരമായ സ്വഭാവദൂഷ്യമെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.

പയ്യന്നൂര്‍: സോമയാഗത്തില്‍ പങ്കെടുത്തത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ എന്‍.സഹദേവന്റെ പേരിലാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഒരു അച്ചടക്ക സേനാംഗത്തിന് നിരക്കാത്ത വിധം സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി … Read More

സോമയാഗത്തിന് പോയ പോലീസുകാരനെതിരെ പരാതി- സി.പി.എമ്മിനെതിരെ പ്രതിഷേധം കനക്കുന്നു-

പരിയാരം: സോമയാഗം കാണാന്‍പോയ പോലീസുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധം പടരുന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും പ്രമുഖ മനശാസ്ത്രജ്ഞനുമായ സഹദേവനെതിരെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയുടെ പരാതിയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് … Read More

യാഗശാല അഗ്‌നിയിലമര്‍ന്നു- ഭക്തിയുടെ നിറവില്‍ ദേവഗണങ്ങള്‍ക്ക് സോമാഹൂതി ചെയ്തു-യാഗ സംഭാരങ്ങളും യജ്ഞ സാമഗ്രികളും പ്രകൃതിയില്‍ ലയിപ്പിച്ചു

പിലാത്തറ: കൈതപ്രം യജ്ഞ ഭൂമിയില്‍ ആറ് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെ നടന്നുവന്ന യാഗകര്‍മ്മങ്ങള്‍ക്കും വേദഘോഷ – ഹോമാദികള്‍ക്കും പരിസമാപ്തി കുറിച്ച് കൊണ്ട് യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മുതല്‍ അവസാന ദിവസമായ വെള്ളിയാഴ്ച്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗക്രിയകള്‍ക്ക് … Read More

ആശ്രമ മാതൃകയില്‍ സോമയാഗത്തിന്റെ കാര്യാലയമൊരുങ്ങി.

കൈതപ്രം: ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ കൈതപ്രത്ത് നടക്കുന്ന അഗ്‌നിഷ്ടോമസോമയാഗത്തിന്റെ ആശ്രമ മാതൃകയില്‍ നിര്‍മിച്ച സ്വാഗത സംഘ കാര്യാലയം കാണികളില്‍ കൗതുകമുണര്‍ത്തുന്നു. പരമ്പരാഗത രീതിയില്‍ മുളകളും കമുകും കൊണ്ട് നിര്‍മ്മിച്ച അതിവിശാലമായ കാര്യാലയത്തിന്റെ മേല്‍ക്കൂര തീര്‍ത്തത് മടഞ്ഞ ഓലയും … Read More

മുഴുവന്‍ ജനസമൂഹവും യാഗ സംസ്‌കാരത്തിന്റെ ഭാഗമാകണം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി..

പിലാത്തറ: ലോകത്തിന്റെ സമസ്ത ജീവജാലങ്ങളുടെയും നന്മക്കായി നടത്തുന്ന സോമയാഗത്തിന് മുഴുവന്‍ ജനസമൂഹവും ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് കൈതപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു … Read More