സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം; മോഷ്ടാക്കള്‍ അകത്ത് കയറിയത് ഗ്രില്‍ തകര്‍ത്ത്, രണ്ട് പേര്‍ കസ്റ്റഡിയില്‍ സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടന്‍നടയിലെ കുടുംബ വീട്ടില്‍ മോഷണം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് … Read More

സുരേഷ് ഗോപി വീണ്ടും അഭിനയം തുടങ്ങും; ബി.ജെ.പി നേതൃത്വം അനുമതി നല്‍കി.

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാന്‍ അദ്ദേഹം … Read More

സുരേഷ്‌ഗോപിയുടെ ജന്‍മദിനത്തില്‍ മീങ്കുളംക്ഷേത്രത്തില്‍ പാല്‍പ്പായസവും പുഷ്പാഞ്ജലിയും.

ഓലയമ്പാടി: കേന്ദ്രമന്ത്രി ഭരത് സുരേഷ് ഗോപിയുടെ പിറന്നാളോടനുബന്ധിച്ച് മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാട്. ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറും എസ്.ജി.ഫാന്‍സ് അംഗവുമായ ബാബു അരയമ്പത്താണ് വഴിപാട് നടത്തിയത്. ഭരത് സുരേഷ് ഗോപിയുടെ പേരില്‍ പുഷ്പാഞ്ജലിയുംനടത്തി. .തുടര്‍ന്ന് ഓലയമ്പാടി അംഗന്‍വാടി കുട്ടികള്‍ക്ക് പാല്‍പായസം വിതരണം … Read More

സുരേഷ്‌ഗോപിക്കായി കുറുമ്പിലോട്ട് ഭഗവതിക്കാവില്‍ അരയമ്പത്തിന്റെ ചുറ്റുവിളക്ക് വഴിപാട്

ഓലയമ്പാടി: സുരേഷ്‌ഗോപിക്ക് വേണ്ടി കുറുമ്പിലോട്ട് ഭഗവതിക്കാവില്‍ ബാബു അരയമ്പത്തിന്റെ ചുറ്റുവിളക്ക് വഴിപാട്. എസ്.ജി.ഫാന്‍സ് അസോസിയേഷന്‍ അംഗവും ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറുമായ ബാബു എരമം-കുറ്റൂര്‍ പഞ്ചായത്ത് മാലിന്യപ്രശ്‌നത്തില്‍ കാണിച്ച ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടി ഏകാംഗപ്രതിഷേധം നടത്തി ജനശ്രദ്ധ നേടിയിരുന്നു. ക്ഷേത്രത്തില്‍ 350 രൂപ അടച്ചാണ് ചുറ്റുവിളക്ക് … Read More

അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു-സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും.

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കേന്ദ്രമന്ത്രിയാകുന്നതിനുള്ള അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടര്‍ന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ … Read More

സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കരുവന്നൂര്‍ … Read More

പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വേണ്ടി ചുമരെഴുത്ത്.

തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ … Read More

സുരേഷ്‌ഗോപി നിര്‍മ്മിച്ചുനല്‍കിയ വീട് തകര്‍ന്നു-ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തി.

പരിയാരം: സുരേഷ് ഗോപി നിര്‍മ്മിച്ചുനല്‍കിയ വീട് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടം വീരന്‍ചിറയില്‍ രഞ്ജിത ദീപേഷിന് നിര്‍മ്മിച്ചു നല്‍കിയ വീടിനാണ് തകര്‍ച്ച സംഭവിച്ചത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയില്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണ് വീടിന്റെ പിറകുവശവും അടുക്കള … Read More

ഹീരാഭവന്‍ നാളെ പാലുകാച്ച്-സുരേഷ്‌ഗോപി എത്തും.

പരിയാരം: പ്രധാനമമന്ത്രിയുടെ അമ്മയുടെ പേരില്‍ വീട്, സുരേഷ്‌ഗോപി നാളെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. പ്രധാനമന്ത്രിയുടെ അമ്മയുടെ പേരില്‍ ഹീരാഭവന്‍ എന്ന പേരില്‍ ശ്രീസ്ഥ വീരഞ്ചിറയിലാണ് സുരേഷ്‌ഗോപി വീടുവെച്ച് നല്‍കുന്നത്. ഇതിന്റെ താക്കോല്‍ദാന കര്‍മ്മം നാളെ രാവിലെ 8.30 ന് സുരേഷ്‌ഗോപി രഞ്ജിത ദീപേഷിന് … Read More

രഞ്ജിത ദീപേഷിന് സുരേഷ്‌ഗോപിയുടെ സഹായത്തോടെ വീട്-

പരിയാരം: രഞ്ജിത ദീപേഷിന് ബി.ജെ.പിയുടെ വക വീടൊരുങ്ങുന്നു. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച രഞ്ജിത ദിപേഷിനാണ് ബി.ജെ.പി വീടൊരുക്കുന്നത്. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നടന്‍ സുരേഷ് ഗോപി എം.പി യുടെ സാമ്പത്തിക സഹായത്തോടെയാണ് … Read More