കട്ടപ്പനയിലേക്ക് പോയ വര്‍ഗീസിനെ കാണാതായി.

പരിയാരം: കട്ടപ്പനയിലേക്ക് പോയ വയോധികനെ കാണാതായി. കണാരംവയലിലെ പൂവത്തോലില്‍ വീട്ടില്‍ പി.സി.വര്‍ഗീസിനെയാണ്(69)ഖാണാതായത്. ജൂലായ്-24 ന് രാവിലെ 10 ന് വീട്ടില്‍നിന്ന് പോയ വര്‍ഗീസ് കട്ടപ്പനയില്‍ എത്തുകയോ വീട്ടില്‍ തിരിച്ചുവരികയോ ചെയ്തില്ലെന്നാണ് പരാതി. ഭാര്യ റോസിലിയുടെ പരാതിയിലാണ് കേസ്.

നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി … Read More