തളിപ്പറമ്പ് നഗരസഭയില്‍ കൊക്കോപോട്ട്-വളം-പച്ചക്കറിതൈകളുടെ വിതരണം ആരംഭിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതി പ്രകാരം
കോകോപോട്ട്-വളം ഉള്‍പ്പെടെ പച്ചക്കറി തൈകളുടെ വിതരണം ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി നിര്‍വഹിച്ചു.
വാര്‍ഡ് കൗസിലര്‍ കെ.എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ ശ്രീഷ്മ സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ കെ.രമേശന്‍,
കെ.എം.ലത്തീഫ്, പി.ഗോപിനാഥന്‍, പി.വത്സല, പി.കെ.റസിയ, പി.കെ.സഹിദ എന്നിവര്‍ പങ്കെടുത്തു.
