തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷികപദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം.
തളിപ്പറമ്പ്: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, പി.റജുല, കെ.നബീസബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കൊടിയില്‍ സലീം, കെ.വത്സരാജന്‍ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ പി.കെ.സുബൈര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ വി.വിമല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സൂപ്രണ്ട്(ജനറല്‍) സുരേഷ് കസ്തൂരി പദ്ധതി അവലോകനവും വിശദീകരണവും നിര്‍വഹിച്ചു. സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും എച്ച്.എസ്. പി.രഞ്ജിത്ത് നന്ദിയും പറഞ്ഞു.