വെറും തേക്കല്ല, നല്ല ഒന്നാം നമ്പര്‍ സര്‍ക്കാര്‍ തേക്ക്. ലേലം-സപ്തംബര്‍ 11 ന്.

കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ കാസറഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2024 സെപ്റ്റംബര്‍ മാസത്തെ തടി ലേല വില്‍പ്പന 11/09/24 ന് വൈകുന്നേരം 3-മണിക്ക് നടക്കും.

കാസറഗോഡ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള പരപ്പ 1958 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ ഗുണമെന്മേ കൂടിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്-മറ്റിതര തടികളുടെ വില്പനയാണ് നടക്കുന്നത്.

കൂടാതെ തേക്ക് ബില്ലറ്റ്, തേക്ക് വിറക് എന്നിവയുടെ ലേല വില്പനയും നടക്കും.

ഓണ്‍ലൈന്‍ വഴി നടത്തുന്ന തടിലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com
എന്ന വെബ് സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കൂടാതെ പരപ്പ ഗവ: ടിമ്പര്‍ ഡെപ്പോയില്‍ വെച്ചും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും, സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും താഴെ പറയുന്ന രേഖകള്‍ സഹിതം എത്തിച്ചേരാവുന്നതാണ്.

1. പാന്‍ കാര്‍ഡ്,2.ദേശാസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക് 3. ആധാര്‍ കാര്‍ഡ് /തിരിച്ചറിയല്‍ കാര്‍ഡ് 4. ഇ-മെയില്‍ അഡ്രസ്സ് 5. ജി എസ് ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍ മാത്രം).

ഇ ലേലത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

8547602862,

8547602863