ഒടുക്കത്തെ സസ്‌പെന്‍സുമായി ജിസ് ജോയിയുടെ തലവന്‍.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് തലവന്‍.
2013 ലെ ബൈസിക്കിള്‍ തീവ്‌സ് മുതല്‍ 2022 വരെ ഇന്നലെ വരെ സംവിധാനം ചെയ്ത സിനിമകളിലൂടെ കഴിവു തെളിയിച്ച ജിസ് ജോയിയുടെ ക്രൈംത്രില്ലര്‍ സിനിമയാണ് തലവന്‍.
ഒരു കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ട് നീങ്ങുന്ന സിനിമ പ്രേക്ഷകനെ വണ്ടറടിപ്പിക്കുന്ന അസാധാരണ സസ്‌പെന്‍സിലാണ് കൊണ്ടുചെന്ന് അവസാനിപ്പിക്കുന്നത്.
ഒരു തരത്തിലുള്ള സൂചനകളും നല്‍കാതെയാണ് സിനിമ ഞെട്ടിപ്പിക്കുന്നത്.
ഉദ്വേഗം അവസാനം വരെ നിലനിര്‍ത്താന്‍ ജിസ് ജോയിക്ക് സാധിച്ചിട്ടുണ്ട്.
ഫ്‌ളാഷ്ബാക്ക് രീതിയില്‍ ഉരുത്തിരിയുന്ന കഥയുടെ അവസാനം ഈ സിനിമക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്.
ബിജുമേനോന്റെ എസ്.എച്ച്.ഒ ജയശങ്കര്‍, ആസിഫ് അലിയുടെ എസ്.ഐ കാര്‍ത്തിക്, മിയ ജോര്‍ജിന്റെ സുനിത, അനുശ്രീയുടെ രമ്യ, ദിലീഷ് പോത്തന്റെ ഡിവൈ.എസ്.പി ഉദയഭാനു, ജോയ് ജോണിന്റെ എ എസ്.ഐ വേണു, കോട്ടയം നസീറിന്റെ സി.പി.ഒ രഘു, ശങ്കര്‍ രാമകൃഷ്ണന്റെ എസ്.പി.ഹേമന്ദ് റാം, സംവിധായകന്‍ രഞ്ജിത്ത് വേഷമിടുന്ന മന്ത്രി ടി.കെ.രാഘവന്‍, ജാഫര്‍ ഇടുക്കിയുടെ അല്ലപ്പന്‍, ബിലാസ് ചന്ദ്രശേഖരിന്റെ ശിവദാസന്‍ തുടങ്ങി കഥാപാത്രങ്ങളെല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
ശരണ്‍ വേലായുധനാണ് ക്യാമറ, എഡിറ്റര്‍-ഇ.എസ്.സൂരജ്, ആനന്ദ് തേവര്‍ക്കാട്ട്-ശരത് പെരുമ്പാവൂര്‍ എന്നിവരുടേതാണ് കഥയും തിരക്കഥയും. സംഗീതം ദീപക് ദേവ്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സും ലണ്ടന്‍ സ്റ്റുഡിയോസുമാണ് നിര്‍മ്മാണം. സെന്‍ട്രല്‍ പ്രൊഡക്ന്‍സാണ് വിതരണം.
സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ഒരു സിനിമ ആസ്വദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് തീര്‍ച്ചയായും തലവന കാണാന്‍ ടിക്കറ്റെടുക്കാം.