കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പരിയാരം: കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ഇന്നലെ വൈകുന്നേരം 3.45 ന് ശ്രീസ്ഥയിലായിരുന്നു സംഭവം.

ശ്രീസ്ഥയിലെ സുശീലയുടെ ആറ്മാസം പ്രായമായ ആടാണ് അബദ്ധത്തില്‍ കിണറില്‍ വീണത്.

വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ ഫയര്‍മാന്‍ ട്രെയിനി ആദര്‍ശാണ് 40 അടി ആഴമുള്ള കിണറിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.സജീവന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ഉന്‍മേഷ്, ധനേഷ്, ഇര്‍ഷാദ്, രാജീവന്‍, രാമചന്ദ്രന്‍, പ്രിന്‍സ് എന്നിവരും ഉണ്ടായിരുന്നു.