മോഷണക്കേസില്‍ പ്രതി; പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

തൊടുപുഴ: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടര്‍ന്നതോടെ കാറില്‍ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു.
കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച എട്ടരയോടെ എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി.
ജീപ്പ് കണ്ടയുടന്‍ ഊടുവഴിയിലൂടെ ശ്രീജിത്ത് കാറുമായി പാഞ്ഞു. ഇയാളുടെ രണ്ട് മക്കളും കാറിലുണ്ടായിരുന്നു.
വഴി തീര്‍ന്നയിടത്ത് കുട്ടികളെ കാറില്‍ പൂട്ടിയിട്ട ശേഷം താക്കോലുമായി ഓടിപ്പോകുകയായിരുന്നു.
പിന്നാലെയെത്തിയ പൊലീസ് കാറിലിരുന്നു നിലവിളിക്കുന്ന കൊച്ചു കുട്ടികളെയാണ് കണ്ടത്.
ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ച് കാര്‍ തുറന്നു കുട്ടികളെ പുറത്തെത്തിച്ചു

