മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ(82)നിര്യാതനായി.
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) നിര്യാതനായി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.
കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു.
16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം.
തോട്ടത്തില്‍ കോട്ടപ്പുറത്ത് എന്ന മുസ്ലീം കുടുംബത്തിലായിരുന്നു ജനനം.
14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു.
എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. കെപിസിസി വൈസ് ചുമതലയും വഹിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്.
പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.