ടി.കെ.ഗോവിന്ദനെ പിന്തുണക്കാനുള്ള യു.ഡി.എഫ് നീക്കം ആത്മഹത്യാപരം-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരണം, ജയം ഉറപ്പ്.

   യു.ഡി.എഫ് നേതൃത്വം ഇത്ര ചിന്താശേഷി ഇല്ലാത്തവരായി പോയോ എന്ന് സംശയിപ്പിക്കുന്നതാണ് അവരുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍.
നിയമസഭ സീറ്റ് ലഭിക്കാത്തത് കൊണ്ട് മാത്രം സി.പി.എം വിട്ട് പുറത്തേക്ക് വന്ന ടി.കെ.ഗോവിന്ദന്‍ അത്ര നല്ല പുള്ളിയൊന്നുമല്ല എന്നത് അദ്ദേഹത്തിന്റെ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ കാലഘട്ടം ശരിയായി വിലയിരുത്തിയാല്‍ മനസിലാവും.
ഒരു ഭൂപ്രഭുവിന്റെ ശരീരഭാഷയും സംസാരവുമാണ് അദ്ദേഹത്തിന്റേത്.
ടി.കെ.ഗോവിന്ദന്‍ ശ്യാമളക്കെതിരെ മല്‍സരിക്കുകയോ മല്‍സരിക്കാതിരിക്കുകയോ ചെയ്യട്ടെ, യു.ഡി.എഫ് ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
തളിപ്പറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിച്ചാല്‍ 1970 ആവര്‍ത്തിക്കാന്‍ സാധിക്കും.
ഇത് അപൂര്‍വ്വമായി ലഭിച്ച ഒരു അവസരമാണ്.
എത്ര യു.ഡി.എഫുകാര്‍ക്ക് മനസാക്ഷിയെ വഞ്ചിച്ച് ടി.കെ.ഗോവിന്ദന് വോട്ടു ചെയ്യാന്‍ സാധിക്കും.
ഇത്തരം ആളുകളെ ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കരുത്. ഗോവിന്ദന് ലഭിക്കുന്ന സി.പി.എം വോട്ടുകളുടെ ബലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തളിപ്പറമ്പില്‍ വിജയിക്കാന്‍ കഴിയും.
ഒരു കാരണവശാലും ടി.കെ.ഗോവിന്ദന്‍ തളിപ്പറമ്പില്‍ ജയിക്കാന്‍ പോകുന്നില്ല, പക്ഷെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ഈ അവസരം ഉപയോഗിച്ച് ജയിക്കാം.
നായാട്ടുനായ്ക്കല്‍ തമ്മിലടിക്കട്ടെ, ഇതില്‍ യു.ഡി.എഫ് ഒരു കാരണവശാലും ഇടപെടരുത്.
കാഴ്ച്ചക്കാരായി മാത്രം നിന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കിട്ടുന്ന ഈ അത്യപൂര്‍വ്വ അവസരം യു.ഡി.എഫ് നേതൃത്വം ഉപയോഗിക്കണം.
അല്ലാതെ സി.പി.എം വിട്ട് പുറത്തേക്ക് വരുന്ന ഇത്തരം സ്ഥാനമോഹികള്‍ക്ക് ഒരു കാരണവശാലും പരവതാനി വിരിക്കരുത്.
അങ്ങനെ ചെയ്താല്‍ ചരിത്രം യു.ഡി.എഫിന് മാപ്പുനല്‍കില്ല.
ഗോവിന്ദന്റെ സ്ഥാനമോഹ സിദ്ധാന്ത പുസ്തകം പ്രകാശം ചെയ്യാന്‍ യു.ഡി.എഫ് നേതൃത്വം പോകരുത്.
അത് ആത്മഹത്യാപരമായിരിക്കും.
ഗോവിന്ദനെ പിന്തുണക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് നേതൃത്വങ്ങള്‍ രംഗത്തിറങ്ങണം.