നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.
ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.

വലിയപറമ്പ് മാവിലാകടപ്പുറം ഒരിയാറയിലെ അഞ്ജലി നിവാസില്‍ നാരായണിയുടെ മകള്‍ എം.ഗീതാഞ്ജലിയെയാണ് (40)
ചന്തേര ഇന്‍സ്പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മാവിലാകടപ്പുറം ഗവ.എല്‍.പി സ്ക്കൂളിന് സമീപത്തുവെച്ചാണ് പട്രോളിങ്ങിനിടയില്‍ ഗീതാഞ്ജലിയെ പിടികൂടിയത്.
ഇവരില്‍ നിന്ന് 61 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ ഡ്രൈവര്‍ സുരേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
