ടി.പി.സുരേഷ്ബാബു അനുസ്മരണം-നാളെ(ഞായര്‍-ജനുവരി-14) ധര്‍മ്മശാല കല്‍ക്കോ ഹാളില്‍.

തളിപ്പറമ്പ്: പറശിനിക്കനവ് 82 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ടി.പി.സുരേഷ് ബാബുവിനെ അനുസ്മരിക്കും.

ജനുവരി 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4 ന് ധര്‍മ്മശാല കല്‍കോ ഹാളിലാണ് പരിപാടി. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.

ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ടി. ഗംഗാധരന്‍, കെ.വി.പ്രേമരാജന്‍, ടി.മോഹനന്‍, പി.പി.ഗോവിന്ദന്‍, ഇ.വികാസ്, എം.വി.പ്രേമന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സഹപാഠികള്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.