റോഡ് സ്തൂപം നഗരസഭാ അധികൃതര്‍ ഇടപെട്ട് നീ്കം ചെയ്യിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: നടപ്പാത തടസപ്പെടുത്തി ഡി.വൈ.എഫ്.ഐ സ്ഥാപിച്ച മനുഷ്യച്ചങ്ങല പ്രചാരണസ്തൂപം നീക്കം ചെയ്തു.

തളിപ്പറമ്പ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാത തടസപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദമായിരുന്നു.

ദേശീയപാത ഡിവൈഡറില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സംഘടനാ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു.

അതിനിടെ ഡി.വൈ.എഫ്.ഐയുടെ സ്തൂപം നിലനിര്‍ത്തി യൂത്ത്‌ലീഗിന്റെ ബോര്‍ഡ് നഗരസഭാ അധികൃതര്‍ നീക്കം ചെയ്തിനെതിരെ യൂത്ത്‌ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി.നൗഷാദ് നഗരസഭാ സെക്രട്ടെറിയെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

പോലീസും നഗരസഭാ അധികൃതരും ഇത് നീക്കം ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ഇന്നലെ രാത്രി സ്തൂപം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തത്.