ടി.ടി.കെ. ദേവസ്വം സി.പി.എം അഴിമതിയും രാഷ്ട്രീയമുതലെടുപ്പും നടത്തുന്നു: പി.കെ.സരസ്വതി.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ അഴിമതി സമഗ്ര അന്വേഷണം വേണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിക്കപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടി കൊടുത്ത് അനധികൃതമായി ശമ്പള ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ സി പി.എം കൂട്ടുനില്‍ക്കുകയാണ്.

മിനിമം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളുകളെയാണ് പാരമ്പര്യേതര ട്രസ്റ്റി മെമ്പര്‍മാരായി സര്‍ക്കാര്‍നോമിനേറ്റ് ചെയ്തിട്ടുള്ളത്.

നാമിനേറ്റ് ചെയ്യപ്പെടുന്ന ടസ്റ്റി മെമ്പര്‍മാരില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രാദേശിക സി.പി.എം നേതാക്കളെ ട്രസ്റ്റി മെമ്പര്‍മാരായി നിയമിക്കുകയും ജൂനിയര്‍ ക്ലര്‍ക്കായിരുന്നയാളെ വിദ്യാഭ്യാസയോഗ്യത പോലും പരിഗണിക്കാതെ എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച് അഴിമതിയും രാഷ്ട്രീയ മുതലെടുപ്പും നടത്തുകയുമാണ് സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നതെന്നും പി.കെ.സരസ്വതി ആരോപിച്ചു.

ടി.ടി.കെ. ദേവസ്വത്തില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടാന്‍ ദേവസ്വം കമ്മീഷണറും സര്‍ക്കാരും തയ്യാറാകണമെന്നും സരസ്വതി ആവശ്യപ്പെട്ടു.