കല്ലിങ്കീല്‍ ഇടപെട്ടു, പ്രീ-മെട്രിക് ഹോസ്റ്റലില്‍ ടി.വിയെത്തി.

തളിപ്പറമ്പ്:നഗരസഭാ വൈസ് ചെയര്‍മാന്‍ ഇടപെട്ടു, പ്രീമെട്രിക് ഹോസ്റ്റലില്‍ ടി.വിയെത്തി.

കഴിഞ്ഞ ദിവസം കൂവോട് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള വനിതാ പ്രീ-മെട്രിക് ഹോസ്റ്റലില്‍ നടന്ന എച്ച്.എം.സി യോഗത്തില്‍

പങ്കെടുത്തപ്പോഴാണ് കുട്ടികളുടെ പ്രശ്‌നങ്ങളില്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ ശ്രദ്ധ തിരിഞ്ഞത്.

കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനായി ഒരു ടി.വി വേണമെന്ന ആവശ്യം മനസിലാക്കിയ അദ്ദേഹം സ്‌പോണ്‍സറെ കണ്ടെത്തിയാണ് ടി.വി ഏര്‍പ്പെടുത്തിയത്.

ഇത് കൂടാതെ ഒരു ഡിജിറ്റല്‍ വെയിങ്ങ് മെഷീനും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

ടി.വിയും വെയിങ്ങ് മെഷീനും വൈസ് ചെയര്‍മാന്‍ ഹോസ്റ്റല്‍ വാര്‍ഡന് കൈമാറി.

വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സന്‍ രജുല, വാര്‍ഡ് കൗണ്‍സിലര്‍ എം.പി.സജീറ, നഗരസഭാ സെക്രട്ടറി കെ.പി.സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2022-നവംബര്‍-5.