പിണറായി സര്‍ക്കാരിന്റെ നികുതി കൊളളക്കതിരെ യു.ഡി.എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് ടി. ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു
കുറുമാത്തൂര്‍:പിണറായി സര്‍ക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് DCC ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
UDF ചെയര്‍മാന്‍ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ.കെ.പി.മുജീബ് റഹ്‌മാന്‍, പി.കെ.സരസ്വതി, പി.എം മാത്യു മാസ്റ്റര്‍, എം.അഹമ്മദ്, നാസര്‍ പന്നിയൂര്‍, നൗഷാദ് പുതുക്കണ്ടം, എ.കെ.ഗംഗാധരന്‍, എ.കെ.വിജയന്‍, കെ.ശശിധരന്‍, രാമചന്ദ്രന്‍ വടക്കാഞ്ചേരി, കെ.റഷീദ്, കെ.പി.ശാദുലി, ടി.കെ ആരിഫ്, ഇസ്മായില്‍ മഴൂര്‍, കെ.ആലിക്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
UDFകണ്‍വീനര്‍ കെ.വി.നാരായണന്‍ സ്വാഗതവും കെ.വി.കെ അയ്യൂബ് നന്ദിയും പറഞ്ഞു.
ചൊറുക്കള ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.വി.മുസ്തഫ, സാമഅബ്ദുള്ള, ടി.കെ.ലക്ഷ്മണന്‍, കുഞ്ഞിക്കണ്ണന്‍ പൂമംഗലം, സുധന്‍ കൂനം, എം.പി.അബ്ദുല്‍സലാം, സി.വി.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.