ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഉദിനൂര്‍ ദൃശ്യ കലാവേദി.

വി.ടി.അശ്വിന്‍(പ്രസിഡന്റ്)രാഹുല്‍ ഉദിനൂര്‍(സെക്രട്ടറി,എ.അനേഷ് (ട്രഷറര്‍)
ഉദിനൂര്‍: ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രികരും വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍
റോഡിന്റെ ഇരുഭാഗത്തുമായി രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദിനൂര്‍ ദൃശ്യ കലാവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മദ്യക്കുപ്പികളും ഹോട്ടല്‍ മാലിന്യവും വീട്ടുമാലിന്യവും ഈ പ്രദേശത്ത് തള്ളുന്നത് പതിവായിരിക്കുകയാണ്.
ഇവിടങ്ങളില്‍ രാത്രി സമയം തെരുവുവിളക്കുകള്‍ കത്താത്തതും സമൂഹദ്രോഹികള്‍ക്ക് സഹായകരമാണ്.
പ്രദേശത്ത് സിസിടിവിയും തെരുവ് വിളക്കുകളും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
കെ.രാഗേഷ്, എ.വി സ്വരൂപ്, സി.എസ്.സുമേഷ്, കെ.പ്രമോദ്, അശോകന്‍, കെ. സജു, പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായ ക്ലബ് അംഗവും ട്രോമകെയര്‍ വളണ്ടിയറുമായ സജിന്‍കുമാറിനെ ഉപഹാരം നല്‍കി ആദരിച്ചു.
പുതിയ ഭാരവാഹികള്‍: വി.ടി.അശ്വിന്‍(പ്രസിഡന്റ്) സജിന്‍കുമാര്‍ (വൈ. പ്രസിഡന്റ്), രാഹുല്‍ ഉദിനൂര്‍(സെക്രട്ടറി), കെ.രാഗേഷ്(ജോ. സെക്രട്ടറി), എ.അനേഷ് (ട്രഷറര്‍).
