വളക്കൈ ഉമ്മര്‍സമരം-അനുരഞ്ജനത്തില്‍ നിന്ന് ജുമാഅത്ത് കമ്മറ്റി പിന്‍മാറിയത് വിവാദമാകുന്നു.

തളിപ്പറമ്പ്: വളക്കൈയിലെ ഉമ്മറിന്റെ സമരം മധ്യസ്ഥ തീരുമാനം അംഗീകരിക്കാതെ ജുമാഅത്ത്കമ്മറ്റി പിന്‍വാങ്ങി.

മെയ്-8 ന് ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഉമ്മര്‍ നടത്തിയ നിര്‍മ്മാണപ്രവൃത്തിയിലെ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഗവ.എഞ്ചിനീയര്‍ അളക്കാനും ഇരുവിഭാഗത്തിനും ഈ ആവശ്യത്തിന് പ്രത്യേകം സ്വകാര്യ എഞ്ചിനീയര്‍മാരെ വെക്കാനും തീരുമാനമായിരുന്നു.

ഇത് പ്രകാരം സ്ഥലം അളന്ന് എഞ്ചീനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം വീണ്ടും ഇരു കക്ഷികലേയും വിളിച്ച് സംസാരിച്ചിരുന്നു.

അളന്നത് പ്രകാരം 22 ലക്ഷം രൂപ ജുമാഅത്ത് കമ്മറ്റി കരാറുകാരന് നല്‍കേണ്ടതായിട്ടുണ്ടെന്ന് അറിയിച്ചപ്പോഴാണ് അനുരഞ്ജന തീരുമാനത്തില്‍ നിന്നും ജുമാഅത്ത് കമ്മറ്റി പിന്‍മാറിയത്.

ഇത്രയും തുക നല്‍കാനാവില്ലെന്നും വെറും 6 ലക്ഷം രൂപ മാത്രമേ നല്‍കേണ്ടതായിട്ടുള്ളൂവെന്നുമായിരുന്നു ഇവരുടെ വാദമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഇതോടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമായിരിക്കയാണ്. ഉമ്മറും കുടുംബവും ഇതുമായി ബന്ധപ്പെട്ട് അന്‍പത് ദിവസത്തോളം സത്യാഗ്രഹ സമരം നടത്തിയിരുന്നു.