വേങ്ങാട് സാന്ത്വനം പുതിയ ലോഗോ പ്രകാശനം ചെയ്തു
കണ്ണൂര്‍: ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
സാന്ത്വനം ചെയര്മാന് പ്രദീപന് തൈക്കണ്ടി അധ്യക്ഷത വഹിച്ചു.
ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീഖ് പാണപ്പുഴ, ഫോക്ലോര് അക്കാദമി പുരസ്കാര ജേതാവ് കോട്ടൂര്‍ പ്രകാശന് ഗുരുക്കള്‍, എന്‍.സി.പി(എസ്) ജില്ലാ പ്രസിഡന്റ് കെ.സുരേശന്, കെ.കെ.ജിത്ത്, എന്‍.എസ്.എസ് മുന്‍ ഓഫീസ് ചുമതലയുള്ള സെക്രട്ടറി കെ.ആര്.രാജന് എന്നിവര്‍ സംസാരിച്ചു.
ചിത്രകാരന് വര്‍ഗീസ് കളത്തിലാണ് ലോഗോ രൂപകല്പന ചെയ്തത്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്രയുടെയും മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്കാരം നേടിയ സംഘടനയാണ് വേങ്ങാട് സാന്ത്വനം.
ജീവകാരുണ്യ, ആരോഗ്യ, കല-കായിക, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ 20 വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ച് വരികയാണ് സാന്ത്വനം.